കാഞ്ഞങ്ങാട് (www.evisionnews.in): ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ സ്വര്‍ണക്കമ്മല്‍ തട്ടിപ്പറിച്ചതിന് ശേഷം വെള്ളക്കെട്ടില്‍ താഴ്ത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് സൗത്തില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
സ്കൂള്‍ വിട്ട് വന്ന വിദ്യാര്‍ത്ഥിനി വീട്ടില്‍ ആരുമില്ലാത്തതിനാല്‍ തൊട്ടടുത്ത വീടിന് സമീപം നില്‍ക്കുമ്പോഴാണ് സംഭവമെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. വീട്ടുകാരെത്തുമ്പോഴേക്കും വസ്ത്രം നനഞ്ഞ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. രക്ഷിതാക്കളാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് ഡി.വൈ.എസ്.പി കെ. ദാമോദരന്‍ പറഞ്ഞു.
Post a Comment
0 Comments