പെര്‍ള (www.evisionnews.in): സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലായി പത്ത് പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. പെര്‍ള ഇടിയടുക്കയിലെ ഇബ്രാഹിം ഖലീല്‍ (26), അബ്ദുല്‍ അസീസ് (32) എന്നിവരെ അക്രമിച്ചതിന് ഹക്കീം, സിദ്ദീഖ്, ഹസൈനാര്‍ ഹാജി, റഫീഖ്, നബീല്‍ എന്നിവര്‍ക്കെതിരെയാണ് ഒരു കേസ്. എന്‍മകജെ പഞ്ചായത്തംഗം സിദ്ദീഖിനെ മര്‍ദ്ദിച്ചതിന് ഖലീല്‍, ഫൈസല്‍, അബൂബക്കര്‍, അസീസ്, ജമാല്‍ എന്നിവര്‍ക്കെതിരെയാണ് മറ്റൊരു കേസ്. ശനിയാഴ്ച രാത്രിയായിരുന്നു സംഘര്‍ഷമുണ്ടായത്.
Post a Comment
0 Comments