കാസര്‍കോട് (www.evisionnews.in): കാസര്‍കോട് കേന്ദ്രമാക്കി ആരംഭിക്കുന്ന ആദ്യ വ്യാപാര സംരംഭമായ പിബി സെന്‍ട്രല്‍ മാളിന്റെ തറക്കല്ലിടല്‍ കര്‍മം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചടങ്ങില്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, സിനിമാ നടന്‍ ദേവന്‍ മുഖ്യാതിഥിയായിരുന്നു.
ആദ്യ വില്‍പ്പന പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ വാണിജ്യ പ്രമുഖരായ ലത്തീഫ് ഉളുവാര്‍, ഇന്‍ഡീന്‍ കുഞ്ഞി ഉളുവാര്‍ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് കോഡിനേറ്റര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.
എം.സി ഖമറുദീന്‍, എന്‍.എ അബൂബക്കര്‍, സി.ടി അഹമ്മദലി, എ അബ്ദുല്‍ റഹിമാന്‍, എ.ജി.സി ബഷീര്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.കെ.എം അഷറഫ്, എല്‍.എ മഹമൂദ് ഹാജി, പി.ബി അബ്ദുല്ല ഹാജി, അഷ്‌റഫ് ബഡി, എസ്.എ.എം ബഷീര്‍, മൂസ ഹാജി അപ്പോളോ, ടി.ഇ അബ്ദുല്ല, കെ. മൊയ്തീന്‍ കുട്ടി ഹാജി, കല്ലട്ര മാഹിന്‍ ഹാജി, ലണ്ടന്‍ മുഹമ്മദ് ഹാജി, മെട്രോ മുഹമ്മദ് ഹാജി, ഹനീഫ് ഹഫ്‌സറ, എം.പി ഷാഫി ഹാജി, പി.എ അഷ്റഫലി, ദേശീയ കാര്‍ റാലി ജേതാവ് മൂസ ശരീഫ് മൊഗ്രാല്‍, കരീം സിറ്റിഗോള്‍ഡ്, ടി.എം ഹനീഫ്, ടി.എ ഷാഫി, ഹനീഫ് ഗോള്‍ഡ്കിംഗ് സംബന്ധിച്ചു.
Post a Comment
0 Comments