കോഴിക്കോട് (www.evisionnews.in): അധ്യാപകരും വിദ്യാര്‍ത്ഥികളും ഫേസ്ബുക്കില്‍ ചങ്ങാത്തം കൂടുന്നതിന് വിലക്ക്. സി.പി.എം നിയന്ത്രണത്തിലുള്ള കോഴിക്കോട് ഉള്ളിയേരിയിലെ എംഡിറ്റ് എഞ്ചിനീയറിംഗ് കോളജിലാണ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോളജിലെ ചില അധ്യാപകര്‍ക്കു വിദ്യാര്‍ഥികളുമായി ഫെയ്‌സ്ബുക്ക് ചങ്ങാത്തമുണ്ടെന്നും അതു പൂര്‍ണമായും ഒഴിവാക്കണമെന്നുമാണു നിര്‍ദേശം. നേരത്തെ തന്നെ ഇതുസംബന്ധിച്ച അറിയിപ്പ് കോളജ് നല്‍കിയതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
അധ്യാപകര്‍ക്കു വിദ്യാര്‍ഥികളുമായി പാഠ്യേതര വിഷയങ്ങളില്‍ സൗഹൃദം വേണ്ടന്നാണു മാനേജ്‌മെന്റിന്റെ നിലപാട്. ഇക്കാര്യമാണ് സര്‍ക്കുലറിലൂടെ അറിയിച്ചതെന്നു പ്രിന്‍സിപ്പല്‍ ഡോ.പി.ടി. രാജന്‍ നമ്പ്യാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ചില സഹപ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കിലൂടെ അധ്യാപക വിദ്യാര്‍ഥി ബന്ധം തുടരുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഈ പശ്ചാത്തലത്തിലാണ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറിയായിരുന്ന എം.ദാസന്റെ പേരിലുള്ള കോളജില്‍ എണ്ണൂറോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്കു നേരത്തെ ഇവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു.
Post a Comment
0 Comments