ചെന്നൈ (www.evisionnews.in0: പനീര്‍ ശെല്‍വം ക്യാമ്പിലേക്ക് എം.പിമാരും എത്തുന്നു. നാമക്കല്‍ എം.പി പി.ആര്‍ സുന്ദരം, കൃഷ്ണഗിരി എം.പി അശോക് കുമാര്‍ എന്നിവരാണ് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. ഗവര്‍ണര്‍ തീരുമാനം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചെന്നൈ ആര്‍.ഡി.ഒയും ജില്ലാ പൊലീസ് സൂപ്രണ്ടും ഇവരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെത്തി പരിശോധന നടത്തിവരികയാണ്.
ഇന്ന് രാവിലെയാണ് ആര്‍.ഡി.ഒയും എസ്.പിയും പരിശോധന ആരംഭിച്ചത്. അതിനിടെ എം.എല്‍.എമാര്‍ ഇപ്പോഴും തടവില്‍ തന്നെ കഴിയുകയാണ്. ആരേയും റിസോര്‍ട്ടിനകത്തേക്ക് കടത്തിവിടുന്നില്ല. റിസോര്‍ട്ട് കണ്ടെത്തി അവിടേക്ക് പോകാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാര്‍ കല്ലെറിഞ്ഞ് ഓടിച്ചു. റിസോര്‍ട്ടിന് ഒന്നരകിലോമീറ്റര്‍ അപ്പുറത്ത് വെച്ച് തന്നെ അപരിചിതരെ തടയുകയാണ്.
പനീര്‍ ശെല്‍വത്തെ അനുകൂലിക്കുന്ന എം.എല്‍.എമാരോടും നേതാക്കളോടും ഇന്ന് ഉച്ചയോടെ മറീനാബീച്ചിലെത്താന്‍ മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവും ജയലളിതയുടെ മുന്‍ സെക്രട്ടറിയുമായ വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വാസം തെളിയിക്കാന്‍ പനീര്‍ശെല്‍വത്തെ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന് പോണ്ടിച്ചേരി എം.എല്‍.എ അന്‍പഴകന്‍ ആവശ്യപ്പെട്ടു. വിശ്വാസവോട്ടെടുപ്പ് നടത്താതെ പ്രശ്‌നം ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്ന് ഡി.എം.കെ നേതാവ് വീരമണിയും ആവശ്യപ്പെട്ടു.
Post a Comment
0 Comments