മൊഗ്രാല്‍ പുത്തൂര്‍ (www.evionnews.in): പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ' ഒരു വീട്ടില്‍ ഒരു പാന്‍ കാര്‍ഡ് ' പദ്ധതിക്ക് തുടക്കമായി. വിവിധ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് പോലെ ഭാവിയില്‍ പല കാര്യങ്ങള്‍ക്കും പാന്‍ കാര്‍ഡും ആവശ്യപ്പെടുമെന്ന പ്രചാരണം ശക്തമായതോടെ പാന്‍ കാര്‍ഡ് രജിസ്‌ട്രേഷന് വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
പതിനഞ്ചാം വാര്‍ഡ് ലീഗ് കമ്മിറ്റി ജനസമ്പര്‍ക്ക പരിപാടിയുടെ തുടര്‍ച്ചയായാണ് പാന്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ നടത്തിയത്. ചൗക്കി അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ക്യാമ്പ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പി സലാഹുദീന്‍ ഉദ്ഘാടനം ചെയ്തു. സി.പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഫൗസിയ മുഹമ്മദ് മുഖ്യാതിഥിയായിരിന്നു.മാഹിന്‍ കുന്നില്‍, ഹനീഫ് മൂപ്പ, ഇര്‍ഫാന്‍ കുന്നില്‍, മൊയ്തീന്‍ കൊടിയമ്മ, മുബശ്ശിര്‍, പി.ബി അബ്ദുല്‍ റഹിമാന്‍, മറിയം ഷദഫ, മുഹമ്മദ്, റഫീഖ്, എ.ആര്‍ ഷാഫി സംബന്ധിച്ചു.
Post a Comment
0 Comments