ന്യൂഡല്‍ഹി (www.evisionnews.in): പാന്‍ കാര്‍ഡ് അഞ്ച് മിനുട്ടിനുള്ളില്‍ ലഭിക്കാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നു. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കൈവൈസി സംവിധാനമുപയോഗിച്ചാവും അഞ്ചു മിനുട്ടിനുള്ളില്‍ പാന്‍കാര്‍ഡ് ലഭ്യമാവുക. വിരലടയാളം ഉള്‍പ്പടെയുള്ളവ സ്വീകരിച്ചാവും ഇത്തരത്തില്‍ അതിവേഗത്തില്‍ പാന്‍കാര്‍ഡ് വിതരണം ചെയ്യുക.
പുതിയ സംവിധാനം പ്രകാരം പാന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള രേഖകളും വിരലടയാളവും നല്‍കിയാല്‍ അഞ്ച് മിനുട്ടിനുള്ളില്‍ പാന്‍കാര്‍ഡ് നമ്പര്‍ ലഭിക്കും. പാന്‍കാര്‍ഡും വൈകാതെ തന്നെ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ പാന്‍കാര്‍ഡ് ലഭിക്കണമെങ്കില്‍ മൂന്നാഴ്ചയെങ്കിലും കാത്തിരിക്കണം. മൊബൈല്‍ ഫോണ്‍ വഴി ആദായ നികുതി അടക്കാനും പാന്‍കാര്‍ഡിന് അപേക്ഷിക്കാനും പുതിയ ആപ്പും നികുതി വകുപ്പ് പുറത്തിറക്കുന്നുണ്ട്.
keywords:new-delhi-you-may-get-pan-card-in-few-minutes
Post a Comment
0 Comments