പൊയ്നാച്ചി (www.evisionnews.in): റോഡരുകില്‍ കൂടി നടന്നു പോവുകയായിരുന്ന നിര്‍മ്മാണതൊഴിലാളി ടെമ്പോ ട്രാവലര്‍ ഇടിച്ചു മരിച്ചു. പെരിയ, നവോദയ ചക്ലിയ കോളനിയിലെ പരേതനായ രാമചന്ദ്രന്റെ മകന് ആര് വിജയന് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ പൊയ്നാച്ചി ദേശീയ പാതയിലാണ് അപകടം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടന്‍ ചെങ്കളയിലെ ആശുപത്രിയിലും പിന്നീട് നുള്ളിപ്പാടിയിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി.
സുശീലയാണ് ഭാര്യ. അനൂപ്, അഞ്ജലി, അനില്‍, അനീഷ്, അശ്വതി മക്കളും ഗോപാലന്, ഗണേഷ്, രാജേഷ്, ജയന്തി, വാസന്തി, സൗമിനി, ലക്ഷ്മി, ശാരദ സഹോദരങ്ങളുമാണ്. അപകടത്തിന് വിദ്യാനഗര്‍ പോലീസ് കേസെടുത്തു. അപകടത്തിന് ഇടയാക്കിയ ടെമ്പോ ട്രാവലര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Post a Comment
0 Comments