കാസര്‍കോട്:(www.evisionnews.in)പൈവളിഗെ ബായാര്‍ പദവ് സുന്നക്കട്ടയില്‍ കൊല്ലപ്പെട്ട തളങ്കര കടവത്ത് സ്വദേശിയും ചെട്ടും കുഴിയിലെ താമസക്കാരനു മായ മന്‍സൂര്‍ അലിയുടെ കൊലപാതകക്കേസിൽ അറസ്റ്റിലായ കര്‍ണ്ണാടക ബണ്ട്വാള്‍ കറുവപ്പാടി മിത്തനടുക്കയിലെ അബ്ദുല്‍ സലാമി (30) നെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് പ്രതിയെ അന്വേഷണ ഉദ്യേഗസ്ഥനായ വി.വി. മനോജ് മജിസ്‌ട്രേറ്റ് മുമ്പാകെ പ്രതിയെ ഹാജരാക്കിയത്.
കേസുമായി ബന്ധപ്പെട്ട പോലീസ് നടത്തിയ തിരച്ചിലില്‍ കൊല്ലാന്‍ ഉപയോ ഗിച്ച രണ്ട് ലീഫ്‌പ്ലേറ്റുകള്‍ ബെള്ളൂര്‍ പുഴയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മന്‍സൂര്‍ അലിയുടെ ഒരു ചെരിപ്പും പുഴക്കടവില്‍ നിന്നും കണ്ടെടുത്തു. കൊലക്ക് ശേഷം രക്തക്കറ കഴുകിക്കളയാനാണ് തമിഴ്‌നാട് സ്വദേശിയായ അഷ്‌റഫും സലാമും ഓമ്‌നി വാനില്‍ പുഴക്കടവിലേക്ക് പോയത്. കൊലപാ തകം നടത്തുന്നുന്നതിനിടെയുണ്ടായ പിടിവലിക്കിടയില്‍ മന്‍സൂറലിയുടെ ഒരു ചെരിപ്പ് ഓമ്‌നിക്കകത്ത് ബാക്കിയായത് അവിടെ വെച്ചാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് പുഴക്കടവില്‍ എത്തിയപ്പോള്‍ അഷ്‌റഫ് വലിച്ചെറിയുകയായിരുന്നു വത്രെ. വാന്‍ കഴുകി വൃത്തിയാക്കിയ ശേഷം അബ്ദുല്‍ സലാമിനെ മുളിഗദ്ദെ യില്‍ കൊണ്ടിറക്കി അഷ്‌റഫ് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ മാസം 25 നാണ് മന്‍സൂറിന്റെ മൃദദേഹം ബായാറിനു സമീപത്തുള്ള പൊട്ടക്കിണറ്റിൽ കണ്ടത്. സ്വര്‍ണ്ണ ബിസിനസുകാരനായിരുന്ന മുഹമ്മദ് മന്‍സൂറിനെ തന്ത്രത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ജഡം പൊട്ടക്കിണറ്റില്‍ തള്ളി, ലക്ഷങ്ങള്‍ കൈക്കലാക്കി കൊലയാളി സംഘം മുങ്ങുകയായിരുന്നു.
keywords-mansoor ali murder-police enquary-bellur river
keywords-mansoor ali murder-police enquary-bellur river
Post a Comment
0 Comments