ഉദുമ (www.evisionnews.in): ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രാജ്യാന്തര നിലവാരത്തിലാക്കാന്‍ സഹായ വാഗ്ദാനവുമായി നാട്ടുകാര്‍. 19കോടി രൂപയുടെ വികസന പദ്ധതിയാണ് വിദ്യാലയ വികസന സെമിനാറില്‍ അവതരിപ്പിച്ചത്. ഇരുപതോളം വ്യക്തികള്‍ പതിനഞ്ച് ലക്ഷം രൂപ സെമിനാറിനിടെ വാഗ്ദാനം ചെയ്തു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഓടക്കുഴല്‍ അവാര്‍ഡ് ജേതാവുമായ പ്രൊഫ. എം.എ റഹിമാന്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക സ്‌കൂളിന്റെ വികസനത്തിന് നല്‍കുമെന്ന് വാഗ്ദാനം ചെയ്തു.
1977ലെ എസ്.എസ്.എല്‍.സി ബാച്ച് ഓര്‍മക്കൂട്ടായ്മ സ്‌കൂളിന്റെ പ്രധാന ഗേറ്റ് നവീകരണത്തിന് മൂന്നുലക്ഷം രൂപ നല്‍കാമെന്ന് ഏറ്റു. 78- 79 എസ്.എസ്.എല്‍.സി ബാച്ച് സ്‌കൂളില്‍ സൗന്ദര്യവല്‍ക്കരണം നടത്തും. വിദ്യാലയത്തില്‍ സൗണ്ട് സിസ്റ്റം, ക്ലാസ് റൂം നവീകരണം എന്നിവക്ക് ആവശ്യമായ രണ്ടു ലക്ഷം രൂപ നല്‍കുന്നത് ഇതേ സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സിലാണ്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി പാലക്കുന്നിലെ ഗോപാലന്റെ സ്മരണക്കായി ഭാര്യ പാലക്കുന്ന് ഹോട്ടല്‍ ബേക്കല്‍ പാലസ് എം.ഡി മല്ലിക ഗോപാലന്‍ അമ്പതിനായിരം രൂപ വാഗ്ദാനം ചെയ്തു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മാധ്യമ പ്രവര്‍ത്തകരും സഹായം നല്‍കാമെന്ന് ഏറ്റു . സെമിനാര്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് എം.എല്‍ എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ കെ.വി.അഷറഫ് സ്വാഗതം പറഞ്ഞു. പദ്ധതി പ്രകാശനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ ഏറ്റുവാങ്ങി. ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് എം.എ റഹിമാനെ ചടങ്ങില്‍ ആദരിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉപഹാരം നല്‍കി. വികസന പദ്ധതി ഹെഡ്മാസ്റ്റര്‍ എം.കെ വിജയ കുമാര്‍ വിശദീകരിച്ചു. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ഉദുമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. സന്തോഷ് കുമാര്‍, സൈനബ അബൂബക്കര്‍, പഞ്ചായത്ത് മെമ്പര്‍മാരായ രജിത അശോകന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, എസ്.എം.ഡി.സി ചെയര്‍മാന്‍ പി.ആര്‍ ഗംഗാധരന്‍, കെ.എ ഗഫൂര്‍, സീനിയര്‍ അസി. പി.വി ജയന്തി, സ്റ്റാഫ് സെക്രട്ടറി പി.വി വിനോദ് കുമാര്‍ പ്രസംഗിച്ചു.
Post a Comment
0 Comments