ഹോസ്ദുര്‍ഗ് (www.evisionnews.in): മാതാവിനെ മര്‍ദിച്ച കേസില്‍ പ്രതിയായ യുവാവ് പോലീസിനെ അക്രമിച്ച കേസില്‍ അറസ്റ്റിലായി. അമ്പലത്തറയിലെ ബാബുവിനെ (37)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജിനെയാണ് ബാബു ആക്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അമ്പലത്തറ ടൗണിലാണ് സംഭവം. മാതാവ് ശാരദയെ മര്‍ദിച്ച സംഭവത്തില്‍ ബാബുവിനെതിരെ പോലീസ് കേസെടുത്തിരുന്നു.
തുടര്‍ന്ന് ബാബുവിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരനെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതോടെ പോലീസ് ഡ്രൈവറും മറ്റൊരു പോലീസുകാരനും മനോജിന്റെ സഹായത്തിനെത്തിക്കുകയും മല്‍പിടുത്തത്തിലൂടെ ബാബുവിനെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുവരികയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Post a Comment
0 Comments