കാസര്‍കോട്: (www.evisionnews.in)ഒരു വര്‍ഷം നീണ്ടു നിന്ന നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ 90-ാം വാര്‍ഷികാഘോഷ സമാപന പരിപാടിക്ക് തുടക്കമായി. രാവിലെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം.സുബൈര്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് ലഹരിക്കെതിരെയുള്ള ബോധവത്‌കരണവുമായ് കൂട്ടയോട്ടം സംഘടിപ്പിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാജി പൂന അബ്‌ദുല്‍ റഹ്‌മാന്‍ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എന്‍.എം.സുബൈര്‍, ഹനീഫ് നെല്ലിക്കുന്ന്, പൂരണം മുഹമ്മദലി, ഷാഫി എ.നെല്ലിക്കുന്ന്, അബ്ബാസ് ബീഗം, ഖമറുദ്ദീന്‍ തായല്‍, അബ്ബാസ് വെറ്റില, അബ്ബാസ് കുളങ്കര, ഹമീദ് ബദരിയ, സുബൈര്‍ പടപ്പില്‍, സോള്‍ക്കര്‍, അബ്‌ദു തൈവളപ്പ്, അസ്ലം തായല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍ കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുല്‍ റഹീം ഉദ്‌ഘാടനം ചെയ്‌തു. ഹെഡ്‌മാസ്റ്റര്‍ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. എന്‍.എം.സുബൈര്‍, ട്രഷറര്‍ ഖാദര്‍ ബെല്‍ക്കാട്, ഖമറുദ്ദീന്‍ തായല്‍ പ്രസംഗിച്ചു. ഹനീഫ് നെല്ലിക്കുന്ന് സ്വാഗതവും ഷാഫി എ.നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു. രണ്ട് ദിവസം വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാ പരിപാടികള്‍ അരങ്ങേറും.
key word;nellikunne-anwarul-uloom-school-anual-day
Post a Comment
0 Comments