ഹിദായത്ത് നഗര്‍ (www.evisionnews.in): ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ സ്വയം പ്രയത്‌നത്താല്‍ പൊതുസ്വീകര്യത നേടിയ നേതാവായിരുന്നു ഇ. അഹമ്മദെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. വടക്കന്‍ കേരളത്തില്‍ നിന്ന് പൊതുപ്രവര്‍ത്തനം തുടങ്ങിയ ഇ. അഹമ്മദ് വിശ്വപൗരനായി മാറിയത് സമര്‍പ്പണ മനോഭാവം കൊണ്ടും കഠിനാധ്യനം കൊണ്ടും മാത്രമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകായാണ് ഇ. അഹമ്മദ് സാഹിബിന്റെ ജീവിതമെന്നും എം.എല്‍.എ പറഞ്ഞു.
യൂത്ത് ലീഗ് ഹിദായത്ത് നഗര്‍ ശാഖ സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. എ.എം ഫയാസ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.എം ഇഖ്ബാല്‍, പഞ്ചായത്ത് ലീഗ് ജറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ് ഹിദായത്ത്് നഗര്‍, ദുബൈ കെ.എം.സി.സി പഞ്ചായത്ത് ട്രഷറര്‍ എം.ഐ ബാതിഷ, ലീഗ് ശാഖാ ട്രഷറര്‍ സലാം ഹാജി, വൈസ് പ്രസിഡണ്ട് മുഹമ്മദ്, ബേര്‍ക്ക, റിഷാദ്, ശാഖാ യൂത്ത് ലീഗ് ഭാരവാഹികളായ അസീസ് ബിഎം, സാജിദ്, അസീസ് എ.കെ, ഫാറൂഖ് ബി.എ, നൗഷീര്‍, ഫിര്‍ദൗസ് സംസാരിച്ചു.
Post a Comment
0 Comments