കാസര്‍കോട് (www.evisionnews.in): അണങ്കൂരില്‍ എ.ടി.എം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തുരുത്തി യൂത്ത് ലീഗ് കമ്മിറ്റി വിവിധ ബാങ്കിലേക്ക് നിവേദനം നല്‍കി. കാസര്‍കോട് നഗരസഭയിലെ 9, 10, 12, 13, 14, 15, 16 എന്നീ വാര്‍ഡുകളുടെ സംഗമ പട്ടണമായ അണങ്കൂറില്‍ എ.ടി.എം ഇല്ലാത്തതിനാല്‍ രാത്രി കാലങ്ങളിലും ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
അണങ്കൂര്‍, തായല്‍ അണങ്കൂര്‍, കൊല്ലമ്പാടി, പച്ചക്കാട്, തുരുത്തി, ടിപ്പുനഗര്‍, ബെദിര, സുല്‍ത്താന്‍ നഗര്‍, ചാല, കാപ്പിവളപ്പ്, ചുടുവളപ്പ് എന്നീ നാടുകളുടെ ആശ്രയ കേന്ദ്രമാണ് അണങ്കൂര്‍ ടൗണ്‍. നോട്ട് നിരോധനത്തിന് ശേഷം ജനങ്ങള്‍ ബാങ്കുകളെ കുടുതല്‍ ആശ്രയിക്കുന്ന സഹചര്യമാണ് നിലവിലുള്ളത്. ഭാവിയില്‍ എ.ടി.എമിന്റെ ആവശ്യകത വര്‍ധിക്കുന്നതിനാല്‍ ഇവിടെ എ.ടി.എം കൗണ്ടര്‍ ആവശ്യമാണെന്ന് യൂത്ത് ലീഗ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡണ്ട് അബ്ദുല്‍ റഹിം ഭാരവാഹികളായ ടി.കെ ഹബീബ്, ഷബീര്‍ ഐലന്റ്, റസാഖ് ഗ്രീന്‍, അബൂബക്കര്‍ മെഡിക്കല്‍, കെ.കെ.പി ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
Post a Comment
0 Comments