മംഗളൂരു (www.evisionnews.in): കൊലപാതകം അടക്കം 45ല്‍പരം കേസുകളില്‍ പ്രതിയായ ഉപ്പള മണിമുണ്ടയിലെ കാലിയ റഫീഖ് (35) ഉള്ളാളിനടുത്ത് വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി 11.15 മണിയോടെ മംഗളൂരു കെ.സി റോഡില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് സംഭവം.
കാസര്‍കോട് നിന്ന് മംഗളൂരു ഭാഗത്തേക്ക് റിട്‌സ് കാറില്‍ പോവുകയായിരുന്നു റഫീഖ്. ഇതിനിടെ പിന്തുടര്‍ന്നെത്തിയ മിനിലോറി കെട്ടേക്കാര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ കാറില്‍ ഇടിക്കുകയും കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നാലെ കാറില്‍ എത്തിയ സംഘം വെടിവെക്കുകയും താഴെ വീണ റഫീഖിന്റെ വാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവസമയം വെടിവെപ്പുണ്ടായതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. റഫീഖിന്റെ സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. വിവരമറിഞ്ഞ് ഉള്ളാള്‍ എസ്.ഐ ഗോപീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
മൃതദേഹം ദേര്‍ളക്കട്ട കെ.എസ് ഹെഡ്ഗെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം, പിടിച്ചുപറി, മോഷണം, ഗുണ്ടാപിരിവ് തുടങ്ങി മംഗളൂരുവിലും കാസര്‍കോട്ടുമായി നാല്‍പത്തഞ്ചിലധികം കേസുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. മൂന്നു ദിവസം മുമ്പ് ഉപ്പളയിലെ ഒരു ഡോക്ടറെ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലിലായിരുന്ന റഫീഖ് കുറച്ചുനാള്‍ മുമ്പാണ് പുറത്തുവന്നത്. റഫീഖിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment
0 Comments