Type Here to Get Search Results !

Bottom Ad

ദേവകി വധം: ആക്ഷന്‍ കമ്മിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

ഉദുമ (www.evisionnews.in): പനയാല്‍ കാട്ടിയടുക്കത്തെ വീട്ടമ്മ ദേവകിയെ കൊന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി ബേക്കല്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.  

പാലക്കുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെട 100 കണക്കിന് പേര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു. ടി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. 

ബ്ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, സി.പി.എം ഏരിയാ സെക്രട്ടറി ടി. നാരായണന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ സംസാരിച്ചു. അജയന്‍ പനയാല്‍ സ്വാഗതം പറഞ്ഞു.


keywords:kasaragod-uduma-devaki-murder-case-action-committee-march-to-police-station

Post a Comment

0 Comments

Top Post Ad

Below Post Ad