Type Here to Get Search Results !

Bottom Ad

സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കണം: മുസ്ലിം ലീഗ്

മുളിയാര്‍ (www.evisionnews.in): സ്ത്രീയെ വാട്‌സ്ആപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആര്‍ജ്ജവം കാണിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.

മഹിളകളുടെ അവകാശങ്ങളും കുലീനത്വവും കാത്തുസൂക്ഷിക്കുന്നവരെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം ഒരു പൊതുപ്രവര്‍ത്തകയായ വനിതയെ അശ്ലീലച്ചുവയുള്ള ഭാഷയില്‍ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദലിയെ സംരക്ഷിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും സി.പി.എം പാര്‍ട്ടിയുടെ അന്തസിനെയാണ് സംസ്‌കാര ശൂന്യനായ പ്രതിക്ക് വേണ്ടി വില്‍പന നടത്തുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഭരണത്തിന്റെ തണലില്‍ ബ്രാഞ്ച് സെക്രട്ടറി അവമതിപ്പുളവാക്കുന്ന പ്രവര്‍ത്തനം നടത്തി പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad