തെക്കില്‍ (www.evisionnews.in): എം.എസ്.എഫ് തെക്കില്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നൊരുക്കം മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ശാഖ പ്രസിഡന്റ് സഹദിന്റെ അധ്യക്ഷധയില്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ഉദ്ഘടനം ചെയ്തു.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി മുഖ്യാധിതിയായി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് ടി.എന്‍ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കാദര്‍ കണ്ണമ്പള്ളി, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് സഫ്‌വാന്‍ ചട്ടഞ്ചാല്‍, ജനറല്‍ സെക്രട്ടറി ബിലാല്‍ പരവനടുക്കം, വൈസ് പ്രസിഡന്റ് ജാഫര്‍ കൊവ്വല്‍, കെ.എം.സി.സി മണ്ഡലം വൈസ് പ്രസിഡന്റ് പി.സി അബ്ദുറഹ്മാന്‍, മുര്‍ഷിദ് മുഹമ്മദ്, പി.സി ഷാഫി, ഷമീര്‍ മാഷ് തെക്കില്‍, തൗസീഫ് തെക്കില്‍, മുസ്താഖ് തെക്കില്‍, മുസമ്മില്‍ മല്ലം, അഹമ്മദ് അഷ്ഫാന്‍, പ്രസംഗിച്ചു. ജെ.സി.ഐ ട്രൈനര്‍ അജിത് സി കളനാട് 100 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു. ശാഖ ജനറല്‍ സെക്രട്ടറി ഹകീം തെക്കില്‍ സ്വാഗതവും ട്രഷര്‍ മുഹമ്മദ് തെക്കില്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments