കാസര്‍കോട് (www.evisionnews.in): സ്വാതന്ത്ര്യ നിഷേധത്തിനെതിരെ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചുവെന്നും കാമ്പസുകളില്‍ നടപ്പാക്കുന്ന ഫാസിസ്റ്റ് ശൈലിക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം ജാഗരൂകരാകണമെന്നും എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എ.എ ഹമീദ് അഭിപ്രായപ്പെട്ടു. കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ് സംഘടിപിച്ച ഷുക്കൂര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹദ് ബാങ്കോട് അധ്യക്ഷത വഹിച്ചു. റൗഫ് ബാവിക്കര മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, അഷ്‌റഫ് എടനീര്‍, ഖാലിദ് പച്ചക്കാട്, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, നൗഫല്‍ തായല്‍, അഷ്ഫാഖ് തുരുത്തി, സഹദ് ബാങ്കോട് , ഷാനിഫ് നെല്ലിക്കട്ട, അനസ് കണ്ടത്തില്‍ സുനൈഫ് തെരുവത്ത് സംസാരിച്ചു. റഫീഖ് വിദ്യാനഗര്‍ സ്വാഗതവും ഖലീല്‍ തുരുത്തി നന്ദിയും പറഞ്ഞു.
Post a Comment
0 Comments