കാസര്‍കോട് (www.evisionnews.in): കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ശക്തികളുടെ കത്തിക്കിരയായ അരിയില്‍ ഷുക്കൂറിന്റെ അഞ്ചാം, സ്മരണ ദിനത്തില്‍ വിദ്യാര്‍ത്ഥി പീഡനത്തിനെതിരെയും രാഷ്ട്രീയ കൊലപ്പാതകത്തിനെതിരെയും എം.എസ്.എഫ് കാസര്‍കോട് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രാര്‍ത്ഥന സദസ് ജാഗ്രത സദസും നടക്കും. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ നടന്ന പരിപാടിയില്‍ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ ഹമീദ് ഉദ്ഘാടനം ചെയ്തു. റൗഫ് ബാവിക്കര അനുസ്മരണ പ്രഭാഷണം നടത്തി.
റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. എം. മുനീര്‍, അഷ്‌റഫ് എടനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, സഹദ് ബാങ്കോട്, റഷീദ് തുരുത്തി, അജ്മല്‍, ഷാനിഫ് നെല്ലിക്കട്ട, സഹദ് ബാങ്കോട്, ഖലീല്‍ തുരുത്തി പറഞ്ഞു.
ചെങ്കള പഞ്ചായത്ത് ജാഗ്രത സദസ് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ടി.കെ ഹസീബ് അനുസ്മരണ പ്രഭാഷണം നടത്തി. അഷറഫ് മിസ്ബഹി പ്രാര്‍ത്ഥന സദസിന് നേതൃത്വം നല്‍കി. ഖാദി ബേവി അധ്യക്ഷത വഹിച്ചു. ഹാഷിം ബംബ്രാണി, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, അനസ് എതിര്‍ത്തോട്, മുര്‍ഷിദ് മുഹമ്മദ്, നാഫിഹ് മുഹമ്മദ് സംസാരിച്ചു.
മൊഗ്രാല്‍ പുത്തൂരില്‍ നടന്ന പ്രാര്‍ത്ഥന സദസ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് ഉദ്ഘാടനം ചെയ്തു. അന്‍സാഫ് കുന്നില്‍, ഇര്‍ഫാന്‍ കുന്നില്‍ സംസാരിച്ചു. ബദിയടുക്ക പഞ്ചായത്ത് ലീഗ് ഓഫീസില്‍ നടന്ന ജാഗ്രത സദസ് അന്‍വര്‍ ഓസോണ്‍ ഉദ്ഘാടനം ചെയ്തു. നവാസ് കുഞ്ചാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സിയാദ് പെര്‍ഡാല അദ്ധ്യക്ഷത വഹിച്ചു, സക്കീര്‍ ബദിയഡുക്ക, അസറു സാജന്‍; ഷാഫി സംസാരിച്ചു
കുമ്പഡാജെ പഞ്ചായത്ത് പ്രാര്‍ത്ഥന സദസ് വൈ. ഹനീഫ ഉദ്ഘാടനം ചെയ്തു. നൗഫല്‍ കുമ്പഡാജ, ഹാരിസ് അന്നടുക്ക, സിറാജ് അന്നടുക്ക സംസാരിച്ചു. മധൂരില്‍ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ മുഖ്യഭാഷണം നടത്തി. നിസാം ഹിദായത്ത് നഗര്‍ സംസാരിച്ചു. കാറഡുക്ക പഞ്ചായത്ത് പ്രാര്‍ത്ഥന സദസ് മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡണ്ട് സാബിത്ത് നായന്മാര്‍മൂല ഉദ്ഘാടനം ചെയ്തു. മനാഫ് എടനീര്‍ മുഖ്യപ്രഭാഷണം നടത്തി. മഷൂഖ്, നൗഷാദ് സംസാരിച്ചു. ബെള്ളൂര്‍ പഞ്ചായത്ത് പ്രാര്‍ത്ഥന സദസ് പള്ളപ്പാടി മുസ്ലിം ലീഗ് ഓഫീസില്‍ നടന്നു. ജുനൈദ്, ലത്തീഫ്, അല്‍ത്താഫ് നേതൃത്വം നല്‍കി.
Post a Comment
0 Comments