Type Here to Get Search Results !

Bottom Ad

പോലീസിനെ കൂട്ടുപിടിച്ച് ഡി.വൈ.എഫ്.ഐ ഗുണ്ടായിസം: എം.എസ്.എഫ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് എട്ടിന്


കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കുകയും നിരപരാധികളായ പ്രവര്‍ത്തകരെ മാരകമായി അക്രമിച്ച സിപിഎം ഡി.വൈ.എഫ്.ഐ ക്രിമിനലുകളെ നിസാരവകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസെടുക്കുകയും ചെയ്യുന്ന പോലീസിന്റെ ഇരട്ടത്താപ്പിനും പാര്‍ട്ടി ഗ്രാമങ്ങളില്‍ അധികാരത്തിന്റെ മറവില്‍ തേര്‍വാഴ്ച നടത്തുന്ന സിപിഎം ഡിഫി ക്രിമിനല്‍ വിളയാട്ടത്തിനുമെതിരെ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് ചന്തേര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

എം.എസ്.എഫ് ജില്ലാ സെക്രട്ടറി നൗഷാദ് ചന്തേരയെ കള്ളക്കേസില്‍ കുടുക്കി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ കുത്സിത ശ്രമങ്ങള്‍ക്ക് ഒത്താശചെയ്യുന്ന പണിയാണ് പോലീസ് ചെയ്തു വരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഉദിനൂര്‍ സ്‌കൂളില്‍ എം.എസ്.എഫ് പ്രവര്‍ത്തകരെ പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ബന്ധിയാക്കിയതറിഞ്ഞ് അന്വേഷിക്കാനെത്തിയപ്പോഴാണ് എം.എസ്.എഫ് ജില്ലാ സെക്രട്ടറിയായ നൗഷാദ് ചന്തേരയെ മാരകമായി അക്രമിച്ചത്. തുടര്‍ന്ന് നൗഷാദിനെതിരെ കള്ളക്കേസ് ചുമത്തുകയും ചെയ്തിരുന്നു. അടുത്തദിവസം പിലിക്കോട് പാര്‍ട്ടി ഗ്രാമത്തിലെ ക്രിമിനലുകളെ ഇളക്കിവിട്ട് പ്രകോപനമില്ലാതെ എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരിസരത്ത് പോലുമില്ലാതിരുന്ന നൗഷാദ് ഉള്‍പ്പെടെയുള്ള എംഎസ്എഫ് നേതാക്കളുടെ പേരില്‍ 308 പോലുള്ള വകുപ്പുകള്‍ ചേര്‍ത്ത് കൊലക്കുറ്റം ചുമത്തി കള്ളക്കേസെടുക്കുകയാണ് പോലീസ് ചെയ്തത്. ഭരണത്തിന്റെ ഹുങ്കില്‍ എകെജി സെന്ററില്‍ നിന്ന് കണ്ണുരുട്ടുമ്പോള്‍ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പോലീസ് മാറുന്നത് അനുവദിക്കാനാകില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച അനാദരവില്‍ യോഗം കടുത്ത പ്രതിഷേധം അറിയിച്ചു. ഫെബ്രുവരി 22ന് കാമ്പസ് കോണ്‍ഫറന്‍സും അതിനു മുന്നോടിയായി കോളജുകളില്‍ യൂണിറ്റ് സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ഇര്‍ഷാദ് മൊഗ്രാല്‍, സിദ്ദീഖ് മഞ്ചേശ്വരം, അനസ് എതിര്‍ത്തോട്, ജൗഹര്‍ ഉദുമ, ജാഫര്‍ കല്ലഞ്ചിറ, ഷൈന്‍ കുണിയ, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad