പെരിയ:(www.evisionnews.in)നോട്ട് പരിഷ്കാരത്തിന് പ്രധാനമന്ത്രി കാണിക്കുന്ന ആവേശം രാജ്യത്തെ പൗരൻമാരായ വിദ്യാത്ഥികളുടെ ജീവൻ സംരക്ഷിക്കു ന്നതിനും കാണിക്കണമെന്ന് എം എസ്.എസ് ദേശീയ സോണൽ സെക്രട്ടറി അസീസ് കളത്തൂർ പറഞ്ഞു.ജാതീയതയുടെ പേരിൽ ജീവൻ ത്യജിക്കേണ്ടിവന്ന ദലിത് വിദ്യാത്ഥി രോഹിത് വെമുല ദിനത്തോടനുബന്ധിച്ച് പെരിയ കേന്ദ്ര സർവ്വകലാശാല കാമ്പസിൽ എം.എസ്.എഫ് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയത് സംസാരിക്കകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി ഐ എ ഹമീദ് സ്വാഗതം പറഞ്ഞു. സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് നിഖിൽ തൃശൂർ ,ശമീം കോഴിക്കോട് ,എബി എബ്രഹാം, മുഹമ്മദ് കുഞ്ഞി ഉളുവാർ, കാദർ ആളൂർ അൻവർ ശരീഫ് ,പി.വി അനൂപ് ഉവൈസ്,ശ്രുതി, അർഷിൽ, തുടങ്ങിയവർ പ്രസംഗിച്ചു. സഅദ് അംഗടിമുഗർ, ശഹീൻ കുണിയ, അഷ്റഫ് ബോവിക്കാനം ഹസ്സൻ പടിഞ്ഞാർ, മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
keywords-periya-central university-msf-rohith vemula day
Post a Comment
0 Comments