മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): ദുബൈ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി എരിയാലിലെ കുഡ്ലു വില്ലേജ് ഓഫീസില്‍ നിര്‍മിക്കുന്ന ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ 10.30ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ജില്ലയിലെ ഏറ്റവും തിരക്കേറിയ വില്ലേജുകളിലൊന്നാണ് കുഡ്ലു ഗ്രൂപ്പ്. ഷിരിബാഗിലു, കുഡ്‌ലു, പുത്തൂര്‍ എന്നീ മൂന്ന് വില്ലേജുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തും മധൂര്‍ പഞ്ചായത്തിലെ ഭുരിപക്ഷ പ്രദേശങ്ങളും വില്ലേജ് പരിധിയില്‍ ഉള്‍പ്പെടും. വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. വില്ലേജ് ഓഫീസില്‍ കുടിവെള്ള സൗകര്യമില്ലാത്തതിനാല്‍ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്നവരും ഏറെ ദുരിതത്തിലായിരുന്നു. സമീപത്തെ വീട്ടില്‍ നിന്നും പൈപ്പ് ലൈന്‍ വലിച്ച് വില്ലേജില്‍ ടാങ്ക് സ്ഥാപിച്ചാണ് വെള്ളം എത്തിക്കുക. കൂടാതെ കുടിവെള്ളത്തിനായി ടാങ്കും ഫില്‍ട്ടറും കെ.എം.സി.സി സ്ഥാപിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കണമെന്ന് ദുബൈ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments