കാസര്‍കോട് (www.evisionnews.in): കേരളത്തിലെ വിദ്യാഭ്യസ പുരോഗതിയില്‍ പൊതുവിദ്യാലയത്തോടൊപ്പം മത സംഘടനകള്‍ നടത്തിവരുന്ന വിദ്യാഭ്യസ സ്ഥാപനങ്ങള്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് എം.ഇ.എസ് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം അഭിപ്രായപെട്ടു. ചില വ്യക്തികള്‍ നടത്തി വരുന്ന സ്ഥാപനങ്ങളിലെ അനാവശ്യ പ്രവണതകളുടെ പേരില്‍ സ്വശ്രയ സ്ഥാപനങ്ങളെ ഒന്നടങ്കം താറടിക്കുന്ന നിലപാട് ഖേദകരമാണെന്ന് യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡണ്ട് ഡോ. കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ സ്വാഗതം പറഞ്ഞു. മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് ഹമീദലി ഷംനാദ് സാഹിബിന്റെ വിയോഗത്തില്‍ യോഗം അനുശോജിച്ചു. എ ഹമീദ് ഹാജി, സി മുഹമ്മദ് കുഞ്ഞി, എന്‍.ബി അബ്ദുല്‍ റഹ്മാന്‍ ഹാജി, കെ.സി ഇര്‍ഷാദ്, മൊയ്തുഹാജി സുറൂര്‍, എം.എ നജീബ്, റഊഫ് ബാവിക്കര, മവ്വല്‍ മുഹമ്മദ് മാമു, പി.എം ഹസ്സന്‍, ബി.കെ സാലിഹ് ബേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments