ബോവിക്കാനം (www.evisionnews.in): മുളിയാര്‍ മല്ലത്തെ മൂസ കഞ്ചിക്കായി (72) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് രണ്ടു ദിവസമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
ഭാര്യ: ഖദീജ. യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ പി.എ യുമായ മന്‍സൂര്‍ മല്ലം, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ഓഫീസ് സെക്രട്ടറി ഷരീഫ് മല്ലം, ഷംസീന എന്നിവര്‍ മക്കളാണ്. മരുമക്കള്‍: മുഹമ്മദ് ഇഖ്ബാല്‍ കോപ്പ, ഹനീസ മന്‍സൂര്‍ മല്ലത്ത് (മുളിയാര്‍ പഞ്ചായത്ത് മെമ്പര്‍), ശാക്കിറ ബെളിഞ്ച. സഹോദരങ്ങള്‍: അബ്ബാസ് മല്ലം, ഹസൈനാര്‍ മല്ലം, ഖദീജ നെക്രാജെ, നഫീസ പരപ്പ, പരേതരായ അബ്ദുല്ല മല്ലത്ത്, ആഇശ പൈക്ക. മയ്യിത്ത് വൈകിട്ട് നാലു മണിയോടെ മല്ലം ബദര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments