കാസർകോട്;(www.evisionnews.in) മുൻ കേന്ദ്ര മന്ത്രിയും മുസ്ലീം ലീഗ് ദേശീയ പ്രസിഡണ്ടുമായ ഇ.അഹമ്മദ് എം.പി. യോട് കേന്ദ്ര സർക്കാർ കാണിച്ച അനാദരവിൽ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം 'ഫാസിസം മരണ കിടക്കയിലും'എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ 11 ന്,ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുളള ഒപ്പ് ചുവട്ടിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.ജനപ്രതിനിധികളും,പ്രധാന പ്രവർത്തകരും സംബന്ധിക്കണമെന്ന് പ്രസിഡണ്ട് ചെർക്കളം അബ്ദുളള , ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ധീൻ അറിയിച്ചു.
keywords-e ahammed-muslim legue-protest-against facism
keywords-e ahammed-muslim legue-protest-against facism
Post a Comment
0 Comments