കാഞ്ഞങ്ങാട്:(www.evisionnews.in) ബിജെപിയുടെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയുമായ പുല്ലൂര്‍ കുഞ്ഞിരാമന്‍(72)പുല്ലൂര്‍ കുഞ്ഞിരാമന്‍ അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.നിലവില്‍ ബിജെപിയുടെ ജില്ലാ സെക്രട്ടറി, മുന്‍കാലങ്ങളില്‍ ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട്, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ബോര്‍ഡ് മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
keywords-kanhangad-obutuary-bjp leader-pullur kunjiraman
Post a Comment
0 Comments