കാസര്‍കോട്:(www.evisionnews.in) ജില്ലയില്‍ നിന്നും സര്‍ക്കാര്‍ സര്‍വ്വീസില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഐ.എ.എസ്. ആസ്‌ക് ആലംപാടി ക്ലബ്ബുമായി സഹകരിച്ച് നെഹ്‌റു യുവ കേന്ദ്ര നടത്തിയ പഞ്ചദിന സഹവാസ ക്യാമ്പില്‍ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ തിരെഞ്ഞടുക്കപ്പെട്ട യൂത്ത് ക്ലബ് പ്രതിനിധികളും വിവിധ കോളേജുകളില്‍ നിന്നുള്ള എന്‍.എസ്.എസ് പ്രതിനിധികളും പങ്കെടുത്ത ക്യാമ്പില്‍ ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും കലക്ടര്‍ വിശദമായി സംസാരിച്ചു. ആലംപാടി വിന്‍ ടച്ച് ക്ലബ് ഹൗസില്‍ നടന്ന ക്യാമ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ ദേവിദാസ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള രജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന്‍, നെഹ്‌റു യുവ കേന്ദ്ര ഡിസ്ട്രിക്ട് യൂത്ത് കോര്‍ഡിനേറ്റര്‍ എം. അനില്‍ കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. നെഹ്‌റു യുവകേന്ദ്ര കാസര്‍കോട് ബ്ലോക്കിന്റെ ചുമതലയുള്ള സയ്യിദ് സവാദ്, മിഷാല്‍ റഹ്മാന്‍, സതീഷ് എന്നിവര്‍ സംബന്ധിച്ചു.
keywords-district collector-asc alampady-focus goverment service
keywords-district collector-asc alampady-focus goverment service
Post a Comment
0 Comments