(www.evisionnews.in)കാലിയ റഫീഖിനെ അറിയാത്തവർ കാസർകോട്ട് വിരളമായിരിക്കും. ചോരമണക്കുന്ന കാസർകോടിന്റെ ഇരുണ്ട ലോകത്ത് ഇത്രയേറെ ആഴത്തിൽ പതിഞ്ഞ മറ്റൊരു പേരുണ്ടാവില്ല. ഉപ്പള മണിമുണ്ടയിലെ തീരദേശ മേഖലയില്‍പെട്ട സാധാരണ കുടുംബത്തിലായിരുന്നു റഫീഖ് ജനിച്ചത്. (www.evisionnews.in) ഇല്ലായ്മകളുടെ നടുവിൽ ജനിച്ചുവീണ റഫീഖ് കടുത്ത ദാരിദ്ര്യമാണ് അനുഭവിച്ചത്. ചെറിയ മോഷണങ്ങൾ നടത്തി വന്നിരുന്ന കാലിയാ റഫീഖ് വളരെ പെട്ടെന്ന് തന്നെ ഗുണ്ടാ തലവനായി മാറി.ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടാകുന്ന കുടിപ്പകകളിലും, അക്രമങ്ങളിലും കാലിയ റഫീഖ് നിറഞ്ഞു നിന്നു.പല കൃത്യങ്ങൾക്കായും പലരും ഉപയോഗിച്ചെങ്കിലും കാസർകോടിന്റെയും, ദക്ഷിണ കന്നഡയുടേയും അധോലോകത്ത് റഫീഖ് സ്വന്തമായി ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചു.(www.evisionnews.in)കവര്‍ച്ച, മയക്കു മരുന്നു കടത്തല്‍, മണല്‍ മാഫിയ, ക്വട്ടേഷന്‍ തുടങ്ങിയവയില്‍ കര്‍ണാടകത്തിലെ ബംഗളൂരു, ഷിമോഗ, ഉഡുപ്പി, മംഗളൂരു, വിട്‌ള എന്നിവിടങ്ങളിലും റഫീഖിനെതിരെ നിരവധി കേസുകളാണ്, നിലവിലുള്ളത്.ഇത്രയൊക്കെ കേസുകളുണ്ടായിട്ടും തന്ത്രങ്ങൾ കൊണ്ട് റഫീഖ് പലപ്പോഴും പോലീസിൽ നിന്നും വഴുതി മാറി.(www.evisionnews.in)അക്ഷരാർഥത്തിൽ പോലീസിന്റെ ഏറ്റവും വലിയ തലവേദനയായി റഫീഖ് മാറി.കാപ്പ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന കാലിയാ റഫീഖ് കഴിഞ്ഞ ഒക്‌ടോബറിലാണ് പുറത്തിറങ്ങിയത്.തുടർന്നും തന്റെ മേഖലയിൽ വിരാജിക്കുകയായിരുന്ന റഫീഖ് മംഗളൂരു കേന്ദ്രീകരിച്ചയിരുന്നു ഓപ്പറേഷനുകൾ കൈകാര്യം ചെയ്തിരുന്നത്. (www.evisionnews.in) ഇതിനിടെയാണ് ചൊവ്വാഴ്ച്ച രാത്രി11.45 മണിയോടെ മംഗളൂരുവിൽ വെച്ച് റഫീഖ് കൊല്ലപ്പെട്ടത്.ജീവിതം പോലെ തന്നെ കാലിയയുടെ മരണവും ഒരു സിനിമയെ വെല്ലുന്നതായിരുന്നു. മംഗളൂരു കെ സി റോഡില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെയുള്ള കെട്ടേക്കാറില്‍ വെച്ച് ടിപ്പര്‍ ലോറിയിലെത്തിയ സംഘം റഫീഖിനെ വെട്ടിക്കൊ ല്ലുകയായിരുന്നു.എന്തിനും പോന്ന ഒരു സംഘത്തെ ഒപ്പം കൊണ്ട് നടക്കുന്ന ,ആരെയും വക വെച്ച് കൊടുക്കാത്ത റഫീഖ് ഒരു പ്രത്യാക്രമണം പോലും നടത്താതെ മരണത്തിന് കീഴടങ്ങിയത്,ദുരൂഹത ഉണർത്തുന്നുണ്ട്.(www.evisionnews.in) സംഭവത്തിൽ കർണാടക, കേരള പോലീസ് സംയുക്തമായിട്ടായിരിക്കും അന്വേഷണം നടത്തുക.
keywords-kaliya rafeek-uppala-murder
Post a Comment
0 Comments