ബോവിക്കാനം (www.evisionnews.in): പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജിലുണ്ടായ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. എം.എസ്.എഫ് പ്രവര്‍ത്തരായ പള്ളിക്കരയിലെ മുസ്തഫ (20), ഫവാസ് (20), റാഷിദ് (20) എന്നിവര്‍ക്കും എസ്.എഫ്.ഐ പ്രവര്‍ത്തകനായ ദമേഷി(22)നുമാണ് പരിക്കേറ്റത്. എം.എസ്.എഫ് പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും എസ്.എഫ്.ഐ പ്രവര്‍ത്തകനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് കോളജില്‍ സംഘര്‍ഷമുണാടായത്.
കണ്ണൂര്‍ സര്‍വ്വ കലാശാല കലോത്സവം ചൊവ്വാഴ്ച കോളജില്‍ സമാപിച്ചിരുന്നു. ഇതിനിടയില്‍ വാട്‌സ് അപ്പ് ഗ്രൂപ്പില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം പോര്‍വിളിക്കുകയായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായാണ് ബുധനാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും കൈയ്യേറ്റവും ഉണ്ടായതെന്നും പോലീസ് പറഞ്ഞു. ഹോസ്റ്റലിനു സമീപത്തു വച്ചുണ്ടായ വാക്കേറ്റവും കൈയ്യാങ്കളിയും കോളജിലെത്തിയതോടെ മൂര്‍ച്ഛിക്കുകയും വലിയ സംഘര്‍ഷത്തിലേയ്ക്കു നീങ്ങുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ ലാത്തിവീശി ഓടിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതു കണക്കിലെടുത്തു സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
Post a Comment
0 Comments