കാസറഗോഡ് (www.evisionnews.in)പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ നിന്നും വിനോദ യത്ര പോയ സംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. തലശ്ശേരി സ്വദേശിയും എല്‍ ബി എസ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ പി. രമനാഥ് (2൪ ) ആണ് മരിച്ചത്. മണാലിയില്‍ ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയിരുന്നു
അപകടത്തില്‍ കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇവര്‍ മണാലിയിലേക്ക് പഠനയാത്ര പോയത്. മാര്‍ച്ച് ഒന്നിന് രാത്രി തിരിച്ചുവരാനിരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക്കാണ് അപകടം സംഭവിച്ചത്
key words;lbs-collage-student-dead-accident-manali
Post a Comment
0 Comments