കാസര്‍കോട് (www.evisionnews.in): ലോ അക്കാദമിയില്‍ എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ ഐക്യത്തിന്റെ വിജയമാണ് നാം കണ്ടതെന്നും സമര നേതാക്കളെ അഭിനന്ദിക്കുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുന്‍ മന്ത്രി സി.ടി അഹമ്മദലി പറഞ്ഞു. പാതി വഴിയില്‍ സമരത്തെ ഇട്ടെറിഞ്ഞ് പോയവര്‍ക്ക് നല്‍കിയ മറുപടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് കാസര്‍കോട് മണ്ഡലം ക്യാമ്പ് പ്ലാഡോ '17 ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ്, നവാസ് കുഞ്ചാര്‍, സാബിത്ത് ബിസി റോഡ്, നിസാം ഹിദായത്ത് നഗര്‍, സലാം ബെളിഞ്ചം, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ് പങ്കെടുത്തു.
Post a Comment
0 Comments