Type Here to Get Search Results !

Bottom Ad

'ഖുത്ബുസമാന്‍ കാസര്‍കോട്': സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


കാസര്‍കോട് (www,evisionnews.in): ഇസ്ലാമിന്റെ പഞ്ചസ്തംപങ്ങളില്‍ സുപ്രധാനമായതും ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേതുമായ കലിമത്തു തൗഹീദിന്റെ പ്രാധാന്യവും പ്രവര്‍ത്തനവും സമുദായത്തെ പഠിപ്പിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുന്ന പണ്ഡിത സഭകള്‍ കടുത്ത കുറ്റകരമായ മൗനം അവലംഭിക്കുകയാണെന്ന് ജീലാനി സ്റ്റഡി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷരീഫ് താമരശ്ശേരി. 28ന് നടക്കുന്ന 'ഖുത്ബുസമാന്‍ കാസര്‍കോട്' എന്ന പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാം കാര്യങ്ങള്‍ അനുഷ്ടിക്കാനുള്ള അഥവാ ചെയ്യാനുള്ള കര്‍മമാണ്. ഈമാന്‍ കാര്യങ്ങള്‍ വിശ്വസിക്കാനുള്ളതും. പതിനായിരക്കണക്കിന് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിന്നും പുറത്ത് വരുന്നവര്‍ക്ക് ഇസ്ലാം കാര്യത്തിലെ ഒന്നാമത്തേതിന്റെ അനുഷ്ടാനം എങ്ങനെ എന്നും ഏതു വിധത്തിലെന്നും എപ്പോഴെന്നും പഠിപ്പിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും സംഘടനാവാശി ഒഴിവാക്കി ഈ സത്യം ഉള്‍കൊള്ളാനും പ്രായോഗികമായി ഈ അനുഷ്ടാനം നിര്‍വഹിക്കാനും സമൂഹത്തെ പാകപ്പെടുത്തി കൊണ്ടിരിക്കുന്ന ഖുത്ബുസമാന്റെ ദൗത്യനിര്‍വഹണത്തിലേക്ക് ശ്രദ്ധതിരിക്കാനും അതുള്‍കൊണ്ട് വിജയത്തിന്റെ വഴിയിലേക്ക് കടന്ന് വരാനും തയാറാവണമെന്ന് ജീലാനി സ്റ്റഡി സെന്റര്‍ സെക്രട്ടറി ഓര്‍മപ്പെടുത്തി. സയ്യിദ് പൂകോയ തങ്ങള്‍ ഇയ്യാട്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ബാസ് ഫൈസി വഴിക്കടവ്, ഇട്ടികുളം തങ്ങള്‍, ആറ്റക്കോയ തങ്ങള്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad