കാസര്‍കോട് (www.evisionnews.in): കാസര്‍കോട്- മംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് നിരക്ക് കൂട്ടി. മൂന്നുരൂപയാണ് വര്‍ധിപ്പിച്ചത്. ദേശീയപാത നാലുവരിയാക്കിയതിനെ തുടര്‍ന്ന് തലപ്പാടിയില്‍ ഏര്‍പ്പെടുത്തിയ ടോള്‍ പിരിവിന്റെ പേരിലാണ് ടിക്കറ്റ് നിരക്ക് വര്‍ധവെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു.
കര്‍ണാടക ബസുകളിലും ടിക്കറ്റ് നിരക്ക് വര്‍ധവുണ്ടായിട്ടുണ്ട്. ദേശീയപാതയില്‍ മംഗലാപുരം റൂട്ടില്‍ തലപ്പാടി കഴിഞ്ഞ് കര്‍ണാടകയിലേക്കും തിരിച്ചുമാണ് മൂന്നുരൂപ അധികം നല്‍കേണ്ടത്. കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്ക് നേരത്തെ 50 രൂപയായിരുന്നു. ഇനി മുതല്‍ 53 രൂപ നല്‍ണം. അതേസമയം തലപ്പാടി വരെ ടിക്കറ്റ് നിരക്ക് വര്‍ധനയില്ല.
അതേസമയം ടോള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം യാത്രക്കാരില്‍ നിന്നും അധിക ചാര്‍ജ് ഈടാക്കി നികത്താനുള്ള കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Post a Comment
0 Comments