കാസര്‍കോട് (www.evisionnews.in): കാസര്‍കോട്-മംഗളൂരു റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ചാര്‍ജ് വര്‍ദ്ധനവ് ഏര്‍പെടുത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്തിന്റെ നേതൃത്വത്തില്‍ മംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറുകയായിരുന്നു. അമ്പതോളം ബി.ജെ.പി പ്രവര്‍ത്തകരാണ് ബസ്സില്‍ യാത്ര പുറപ്പെട്ടത്.
മംഗളൂരുവിലേക്കുള്ള ടിക്കറ്റ് ചാര്‍ജായ 50 രൂപാ വീതം പ്രവര്‍ത്തകര്‍ കണ്ടക്ടര്‍ക്ക് നല്‍കാന്‍ ശ്രമിച്ചെങ്കിലും 53 രൂപ വേണമെന്ന് കണ്ടക്ടര്‍ വ്യക്തമാക്കി. ഇതോടെ പ്രവര്‍ത്തകര്‍ ടിക്കറ്റെടുക്കാതെ യാത്ര തുടര്‍ന്നു. കെ.എസ്.ആര്‍.ടി.സി ബസ്സ് കുമ്പളയില്‍ എത്തിയതോടെ പോലീസ് സ്‌റ്റേഷനു മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരെ ഇറക്കുകയാണുണ്ടായത്.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍ സുനില്‍, പ്രവര്‍ത്തകരായ നഞ്ചില്‍ കുഞ്ഞിരാമന്‍, കെ.പി വത്സരാജ്, ബാബുരാജ്, കെ.കെ കണ്ണന്‍, അനിത ആര്‍ നായക്, ഹരീഷ് നാരമ്പാടി എന്നിവരും പ്രതിഷേധ യാത്രയില്‍ പങ്കെടുത്തു. തലപ്പാടിയിലെ ടോള്‍ പിരിവിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്ക് പുറമെ കാസര്‍കോട്ടു നിന്നുള്ള കേരളത്തിന്റെ കെ.എസ്.ആര്‍.ടി.സി ബസ്സുകളിലും നിരക്ക് വര്‍ദ്ധനവ് ഏര്‍പെടുത്തിയിരുന്നു.
keywords:kasaragod-mangalore-ksrtc-charge-hiked-bjp-travelled-without-giving-ticket
Post a Comment
0 Comments