എന്‍മകജെ : (www.evisionnews.in) അഡ്യനടുക്ക കൊമ്പറബെട്ടുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചത് വിശ്വസിക്കനാവതെ നാട്ടുകാര്‍. ശനിയാഴ്ച സ്‌കൂള്‍ അവധിയായതു കൊണ്ട് ഉച്ചഭക്ഷണം കഴിച്ച് വൈകിട്ട് മൂന്നു മണിയോടെ കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍ നിന്നുമിറങ്ങിയത്. എന്നാല്‍ ഇവര്‍ കാടുപിടിച്ച സ്ഥലത്തു കൂടി അരകിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍ കുളിക്കാനെത്തുകയായിരുന്നു. നാല് പെണ്‍കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. കൊമ്പറബെട്ടുവിലെ ഹാഷിം- സുഹറ ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് ഫസീല (11), മറ്റൊരു മകള്‍ ഫിദ (ഏഴ്), സുഹറയുടെ സഹോദരി അസ്മ- കാസിം ദമ്പതികളുടെ മകള്‍ മുംതാസ് (10), എന്നിവരാണ് കുളത്തില്‍ മുങ്ങിമരിച്ചത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്ത് നിര്‍ധന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച മൂന്നു പെണ്‍കുട്ടികളും. മരിച്ച മുംതാസിന്റെ സഹോദരി ഫസ്‌നയും (ഏഴ്) കുളത്തിലിറങ്ങിയിരുന്നില്ല. മറ്റുള്ളവര്‍ കുളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് ഫസ്‌ന ഓടി വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നവര്‍. ഇവര്‍ നാട്ടുകാരെ വിവരമറിയിച്ച് നാട്ടുകാര്‍ ഒന്നടങ്കം കുളത്തിന്‍ കരയിലെത്തി തിരച്ചില്‍ നടത്തുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ഏറെ വൈകിയതുകൊണ്ട് അപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു. പിന്നീട് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു, ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍, എന്നിവരര്‍ ആശുപത്രിയിലെത്തി.
Keywords: Kasaragod-Death--Kombarabettu-3 children-death
Post a Comment
0 Comments