കാസര്‍കോട്: (www.evisionnews.in) ദേശീയപാത നാലുവരിയാക്കിയ തലപ്പാടിയില്‍ ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ നീണ്ട നിരയില്‍പെട്ടു കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ മുടങ്ങുന്നു. കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയില്‍ മൂന്നും അഞ്ചും മിനിറ്റുകള്‍ ഇടവിട്ടാണു ബസുകള്‍ മംഗളൂരുവിലേക്കു തിരിക്കുന്നത്. എന്നാല്‍ ഇവ തലപ്പാടിയിലെ ടോള്‍പ്ലാസയില്‍ കുടുങ്ങി പത്തുമിനിറ്റോളം വൈകുന്നു. തുടര്‍ന്നു ബസുകളെല്ലാം ഒന്നിച്ചുപോകുന്ന നിലയാണുള്ളത്. പല ബസുകളുടെയും ട്രിപ്പുകള്‍ ഇതുമൂലം മുടങ്ങുന്നതായി അധികൃതര്‍ പറ!ഞ്ഞു. ടോള്‍ പ്ലാസയില്‍ പ്രത്യേക ബസ് ബേ ഇല്ല.
മുന്നില്‍ ചരക്കുലോറികള്‍ ഉള്‍പ്പെടെ പെട്ടാല്‍ ഇതെല്ലാം കടന്നുപോകണം ടോള്‍ കൗണ്ടറിലെത്താന്‍. ടോള്‍ തുക നല്‍കി വാങ്ങിയ രസീത് സ്‌കാന്‍ ചെയ്ത് അനുമതി കിട്ടിയാലേ വാഹനങ്ങള്‍ക്കു മുന്നോട്ടു കടക്കാനാകുകയുള്ളൂ. മംഗളൂരുവില്‍ നിന്നു തിരിച്ചു കാസര്‍കോട്ടേക്കും ഇതാണു സ്ഥിതി. ടോള്‍ പ്ലാസയിലെ കുടുക്കു മൂലം കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയ്ക്കു വരുമാന നഷ്ടം കൂടുന്നതായി അധികൃതര്‍ പറഞ്ഞു. 6.30 ലക്ഷത്തോളം രൂപ വരുമാനമുണ്ടായിരുന്നത് 5.50 ലക്ഷമായി കുറഞ്ഞു. ടോള്‍ പ്ലാസ കടന്നുപോകുന്ന ഫാസ്റ്റ്, സ്‌കാനിയ ഒഴികെയുള്ള കെഎസ്ആര്‍ടിസി, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളില്‍ യാത്രാക്കൂലി മൂന്നുരൂപ വരെ വര്‍ധിപ്പിച്ചുവെങ്കിലും ഇതിന്റെ ആനുപാതികമായ വരുമാനവര്‍ധന ട്രിപ്പുകള്‍ മുടങ്ങുന്നതുമൂലം നഷ്ടപ്പെടുകയാണെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.
Post a Comment
0 Comments