കാസര്‍കോട്: സാര്‍വ ദേശീയ രംഗത്ത് ഇന്ത്യയുടെ അന്തസുയര്‍ത്തിയ പ്രഗത്ഭനായ നയതന്ത്രജ്ഞനെയാണ് മരണത്തിലും മോദി സര്‍ക്കാര്‍ അപമാനിച്ചതെന്നും ഫാസിസം മരണത്തിന്റെ സമയം തിട്ടപ്പെടുത്തുന്നതിലേക്ക് വളര്‍ന്നിരിക്കുകയാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫാസിസം മരണക്കിടക്കയിലും എന്ന പ്രമേയത്തില്‍ മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം പുതിയ ബസ് സ്റ്റാന്റിന് സമീപം ഒപ്പുമരച്ചുവട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
എന്തു ധരിക്കണമെന്നും എന്ത് ഭക്ഷിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും ഫാസിസം തീരുമാനിക്കുന്ന സാഹചര്യം മോദി ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രകടമായിരുന്നു. എന്നാല്‍ മരണത്തിന് സമയം കുറിക്കാനും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നിടത്തേക്ക് രാജ്യമെത്തിയത് അപകടകരമായ സൂചനയാണ്. രാംമനോഹര്‍ ലോഹ്യയുടെ നാമഥേയത്തിലുള്ള ആസ്പത്രിയെ മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമായി ഫാസിസ്റ്റുകളുടെ തിട്ടൂരം നടപ്പിലാക്കാനുള്ള കേന്ദ്രമാക്കി മാറ്റിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും തങ്ങള്‍ പറഞ്ഞു.
മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. മുന്‍ ഡിസിസി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ആര്‍.എസ്.പി പ്രതിനിധി കരിവെള്ളൂര്‍ വിജയന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, മുസ്്‌ലിം ലീഗ് ട്രഷറര്‍ എ. അബ്ദുല്‍ റഹ്്മാന്‍, സഹഭാരവാഹികളായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുള്ള, കല്ലട്ര മാഹിന്‍ ഹാജി, കെ.എം ഷംസുദ്ദീന്‍, അബ്ദുല്ല മുഗു, സി. മുഹമ്മദ് കുഞ്ഞി, കെ.ഇ.എ ബക്കര്‍, എ.ജി.സി ബഷീര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ മെട്രോ മുഹമ്മദ് ഹാജി, എം.എസ് മുഹമ്മദ് കുഞ്ഞി, എസ്.എ.എം ബഷീര്‍, യൂത്ത് ലീഗ് ഭാരവാഹികളായ അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍ പ്രസംഗിച്ചു.
Post a Comment
0 Comments