Type Here to Get Search Results !

Bottom Ad

റെയില്‍വേ സമ്പൂര്‍ണ വൈദ്യുതീകരണം:ചെറുവത്തൂരില്‍ സബ് സ്റ്റേഷന്‍ പണി പുരോഗമിക്കുന്നു


ചെറുവത്തൂര്‍: (www.evisionnews.in) റെയില്‍വേയിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ചെറുവത്തൂരില്‍ നടന്നുവരുന്ന സബ് സ്റ്റേഷന്‍ പണി അവസാന ഘട്ടത്തില്‍. കെഎസ്ഇബിയുടെ ചെറുവത്തൂര്‍ കണ്ണാടിപ്പാറ 110 കെവി സബ് സ്റ്റേഷനില്‍ നിന്നാണ് റെയില്‍വേ ഭൂഗര്‍ഭ കേബിള്‍ വഴി ചെറുവത്തൂര്‍ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.15 കോടി രൂപയാണ് ഭൂഗര്‍ഭ കേബിള്‍ ഇടാന്‍ ചെലവ്. കണ്ണാടിപ്പാറയില്‍ നിന്നു ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ടവര്‍ വഴി ലൈന്‍ വലിക്കാന്‍ 4.3 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നത്. 

എന്നാല്‍ ലൈന്‍ കടന്നുപോകുന്ന രണ്ട് കിലോമീറ്റര്‍ നീളത്തില്‍ ടവര്‍ സ്ഥാപിക്കുന്നതില്‍ സ്ഥലമുടമകള്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി എത്തിക്കാന്‍ നടപടിയായത്. റെയില്‍വേ സബ് സ്റ്റേഷന്‍ നിര്‍മാണം, ഭൂഗര്‍ഭ കേബിള്‍ വലിക്കല്‍ എന്നിവ പൂര്‍ത്തിയായാല്‍ റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ പരിശോധന നടത്തി മാര്‍ച്ചില്‍ പദ്ധതി കമ്മിഷന്‍ ചെയ്യുമെന്നാണ് അറിയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad