Type Here to Get Search Results !

Bottom Ad

കുഡ്‌ലു വില്ലേജ് ഓഫീസില്‍ കെ.എം.സി.സിയുടെ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി


മൊഗ്രാല്‍ പുത്തൂര്‍ (www.ecvisionnews.in): എരിയാലിലെ കുഡ്‌ലു വില്ലേജ് ഓഫീസില്‍ കുടിവെള്ള സൗകര്യമൊരുക്കി ദുബൈ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി. ശിഹാബ് തങ്ങളുടെ പേരില്‍ സ്ഥാപിച്ച കുടിവെള്ള പദ്ധതി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലയിലെ ഏറ്റവും തിരക്കേറിയ വില്ലേജുകളിലൊന്നാണ് കുഡ്‌ലു ഗ്രൂപ്പ്. ഷിരിബാഗിലു, കുഡ്‌ലു, പുത്തൂര്‍ എന്നീ മൂന്നു വില്ലേജുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തും മധൂര്‍ പഞ്ചായത്തിലെ ഭുരിപക്ഷ പ്രദേശങ്ങളും ഈ വില്ലേജ് പരിധിയില്‍ ഉള്‍പ്പെടും.

വിവിധ ആവശ്യങ്ങള്‍ക്കായി നിരവധിപേരാണ് ഇവിടെ എത്തുന്നത്. എന്നാല്‍ വില്ലേജ് ഓഫീസില്‍ വെള്ളത്തിന്റെ സൗകര്യമില്ലാത്തതിനാല്‍ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്നവരും ഏറെ വിഷമിച്ചിരുന്നു. സമീപത്തെ വീട്ടില്‍ നിന്നും പൈപ്പ് ലൈന്‍ സ്ഥാപിച്ച് വില്ലേജില്‍ ടാങ്ക് ഒരുക്കിയാണ് കെ.എം.സി.സി പദ്ധതി നടപ്പാക്കിയത്.

വില്ലേജ് ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കിയ ശങ്കര്‍ നായിക്, അംഗന്‍വാടിക്ക് ഭൂമി നല്‍കിയ ഇഖ്ബാല്‍, കുടിവെള്ള പദ്ധതിക്ക് വെള്ളം നല്‍കുന്ന ഹാഷിം എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, മുജീബ് കമ്പാര്‍, കെ.എ അബ്ദുല്ലക്കുഞ്ഞി, മഹമൂദ് കുളങ്കര, ബി.പി സുബൈര്‍, ജലാല്‍ കുന്നില്‍, നിസാം ചൗക്കി, ഹാരിസ് പീബീസ്, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഗഫൂര്‍ ചേരങ്കൈ, സുലൈമാന്‍ മല്ലം, എ.കെ ഷാഫി, എ.പി ഹനീഫ്, അഡ്വ. പി.എ ഫൈസല്‍, മാഹിന്‍ കുന്നില്‍, എസ്.വി.ഒ പുരുഷോത്തമന്‍, കെ.ബി നിസാര്‍, അബു നവാസ്, ശിവദാസന്‍, അഷ്‌റഫ് എരിയാല്‍, മന്‍സൂര്‍ അക്കര, റാഫി, മുസ്തഫ, ശംസു, സത്താര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad