പെരിയാട്ടടുക്കം: (www.evisionnews.in) പനയാല്‍, കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകി (68)യെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കൊല്ലപ്പെട്ടയാളുടെ ദേഹത്ത് നിന്ന് കണ്ടെത്തിയ അഞ്ചു മുടികളില്‍ രണ്ടെണ്ണം കൊലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഈ രണ്ട് മുടികളും ഒരേ ആളിന്റേതാണോയെന്ന് കണ്ടെത്താനുള്ള പരിശോധന തുടരുന്നു. രണ്ടും രണ്ടാളുടേതെന്ന് സ്ഥിരീകരിച്ചാല്‍ ഒരാളല്ല കൊലയാളിയെന്ന് വ്യക്തമാകും.കഴിഞ്ഞ മാസം 13ന് വൈകുന്നേരമാണ് ദേവകിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചും കഴുത്തില്‍ പാവാട മുറുക്കിയുമാണ് കൊല നടത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. പുലര്‍ച്ചെ ഒന്നിനും രണ്ടു മണിക്കും ഇടയിലാണ് കൊല നടന്നതെന്നും വ്യക്തമായിരുന്നു. കൂടുതല്‍ സ്ഥിരീകരണത്തിനായി പൊലീസ് സര്‍ജ്ജന്‍ ഡോ.കെ ഗോപാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം കാട്ടിയടുക്കത്തെ വീട്ടിലെത്തി പരിശോധന നടത്തുകായിരുന്നു. ഉറക്കത്തിലാണ് കൊല നടന്നതെന്നാണ് പൊലീസ് സര്‍ജ്ജന്‍ അഭിപ്രായപ്പെട്ടത്.അബദ്ധത്തില്‍ അല്ല കൊല നടന്നതെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും പൊലീസ് വിലയിരുത്തുന്നു. നല്ല ആരോഗ്യമുള്ള ദേവകിയെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്ന് നേരത്തെ കണക്ക് കൂട്ടിയിരുന്നു. മൃതദേഹത്തില്‍ കാണപ്പെട്ട രണ്ട് മുടികള്‍ കൊലയാളി സംഘത്തില്‍ കൂടുതല്‍ പേരുണ്ടാകുമെന്ന നിഗമനത്തെ ശരിവെയ്ക്കുന്നതായി അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം ദേവകി കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള ആലോചനയും നടക്കുന്നുണ്ട്. കൊലയാളിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്
Post a Comment
0 Comments