Type Here to Get Search Results !

Bottom Ad

ബ്രാഞ്ച് സെക്രട്ടറിക്കുള്ള സംരക്ഷണം: സി.പി.എം നിലപാട് സ്ത്രീവിരുദ്ധം :യൂത്ത് ലീഗ്


മേൽപറമ്പ്:(www.evisionews.in) മുളിയാർ ഗ്രാമ പഞ്ചായത്ത് വനിതാ അംഗത്തെ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ അപമാനിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദലിയെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപഹാസ്യവും സ്ത്രീ സമൂഹത്തോടുള്ള വഞ്ചനയുമാന്നെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി ജനറൽ സെക്രട്ടറി റൗഫ് ബാവിക്കര എന്നിവർ പറഞ്ഞു. വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ അപവാദങ്ങളും അവാസ്തവങ്ങളും പ്രചരിപ്പിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കലും അവഹേളിക്കലുമാണ്.സംസ്കാര ശൂന്യമായ പ്രവർത്തനം നടത്തിയ മുഹമ്മദലിയെ സി.പി.എമ്മിലെ ഒരു വിഭാഗം സംരക്ഷിച്ച് നിർത്തുന്നത് എന്തിന്റെ പേരിലാണെന്ന് അറിയാൻ പൊതു സമൂഹത്തിന് താൽപര്യമുണ്ടെന്നും നേതാക്കൾ പറഞ്ഞു. സ്വന്തം പാർട്ടിയിലെ തന്നെ വനിതാ നേതാവിനെ അപമാനപ്പെടുത്തിയ പ്രതിയെ അപ്പോൾ  തന്നെ പുറ ന്തള്ളിയിരുന്നെങ്കിൽ സി.പി.എമ്മിന് ഈ അപമാനം സഹിക്കേണ്ടി വരില്ലായിരുന്നെന്നും പ്രസ്താവനയിൽ നേതാക്കൾ കൂട്ടിക്കിച്ചേർത്തു.



keywords-youth legue-uduma-against cpm-watsap group-statement

Post a Comment

0 Comments

Top Post Ad

Below Post Ad