Type Here to Get Search Results !

Bottom Ad

ചൗക്കിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് വീട്ടമ്മ മരിച്ചു


കാസര്‍കോട്:(www.evisionnews.in)ചൗക്കിയിൽ ആംബുല ൻസ് ഇടിച്ച് വീട്ടമ്മ മരിച്ചു. ചൗക്കി മജല്‍ മൂന്നു കണ്ടം വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ ഹാജറ (51) ആണ്  മരിച്ചത്. വൈകീട്ട് 4.30 മണിയോടെയാണ് അപകടം ഉണ്ടായത്. ചൗക്കി ടൗണില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാസർകോട്ട് നിന്നും രോഗിയുമായി മംഗളൂരുവിലേക്ക് പോവുകയാ യിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മജലിലെ രാജാ മുഹമ്മദ് - കുഞ്ഞിബി ദമ്പതികളുടെ മകളാണ്. മക്കള്‍: ഫരീദ, ഫസീല, ഫര്‍സാന, നിസാമുദ്ദീന്‍. മരുമക്കള്‍: മൂസ, സാബിത്ത്, മൊയ്തീന്‍.





keywords-kasaragod,chouki-accedent-death hous  wife-ambulance

Post a Comment

0 Comments

Top Post Ad

Below Post Ad