Type Here to Get Search Results !

Bottom Ad

ഖാസിയുടെ മരണം: എസ് കെ എസ് എസ് എഫ് മനുഷ്യവകാശ സമ്മേളം ഫെബ്രുവരി 15ന്


കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡണ്ടും കീഴൂർ 'മംഗലാപുരം ഖാസിയുമായ സി.എം.അബ്ദുല്ല മൗലവിയുടെ  മരണം ആത്മഹത്യ യാക്കി ത്തീര്‍ക്കാന്‍ സി.ബി.ഐ.നടത്തിയ നീക്കം ശരിയല്ല. പക്ഷം പിടിക്കാത്ത  നിസ്പക്ഷ ഉദ്യോഗസ്ഥനെ വെച്ച് അന്വേഷണം നടത്തി മരണ കാരണവും, കാരണക്കാരെയും കണ്ടെത്തേണ്ട സി ബി ഐ. ആർക്കോ വേണ്ടി പ്രവർത്തിച്ചിടുണ്ടോ യെന്ന് സംശയിക്കുന്നതായി എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി
സി.ബി.ഐയുടെ നിലപാടിൽ പ്രതിഷേധിച്ച് വിവിധ സമരപരിപാടികൾ സംഘടിപ്പിക്കും, സി.എം ഉസ്താദ് കൊലപാതകത്തിന്റെ ഏഴാം ആണ്ടിന്റെ ദിവസം ഫെബ്രുവരി 15ന് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ മനുഷ്യവകാശ സമ്മേളനം സംഘടിപ്പിക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ  ഉദ്ഘാടനം ചെയ്യും.ഇതു സംബന്ധിച്ച യോഗത്തിൽ  ജില്ലാ പ്രസി ഡന്റ്
താജുദ്ധീൻ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി ഹാരീസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇബ്റാഹിം ഫൈസി ജെഡിയാർ,സുഹൈർ അസ്ഹരി പള്ളംങ്കോട് , അബൂബക്കർ സാലൂദ് നിസാമി ,ബഷീർ ദാരിമി തളങ്കര , സലാം ഫൈസി പേരാൽ, സിദ്ധീഖ് അസ്ഹരി പത്തൂർ, റഷീദ് ഫൈസി ആറങ്ങാടി, യൂനുസ് ഫൈസി കാക്കടവ്, ഇസ്മാഈൽ മച്ചംപാടി, ശരീഫ് നിസാമി മുഗു, ഉമറുൽ ഫാറൂഖ് തങ്ങൾ, എംഎ ഖലീൽ, സിറാജുദ്ധീൻ ഖാസി ലൈൻ,മുഹമ്മദ് ഫൈസി കജ, മൊയ്ദു ചെർക്കള ,ശറഫുദ്ധീൻകുണിയ എന്നിവർ സംബന്ധിച്ചു.



keywords-chembarikka-cm abdulla moulavi-skssf protest

Post a Comment

0 Comments

Top Post Ad

Below Post Ad