കാസര്‍കോട്:(www.evisionnews.in) ജീവിതകാലത്ത് എല്ലാ മതസ്ഥര്‍ക്കും ആശ്രയ കേന്ദ്രമായി വര്‍ത്തിച്ച നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പയുടെ പേരില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉറൂസിന് ബുധനാഴ്ച്ച തുടക്കമാവുമെന്ന് ഉറൂസ് കമ്മിറ്റി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട ഉറൂസിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ബുധനാഴ്ച്ച രാവിലെ ഒമ്പതിന് മഖാം പരിസരത്ത് ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ഹാജി ബി.എം.കുഞ്ഞാമു തൈവളപ്പ് പതാക ഉയര്‍ത്തും നെല്ലിക്കുന്ന് മുദരീസ് സലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍ പ്രാര്‍ത്ഥന നടത്തും. രാത്രി ഒമ്പതിന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിജി കമ്മിറ്റി പ്രസിഡന്റ് ഹാജി പുന അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിക്കും. ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും. ഒമ്പതിന് രാത്രി സഫ്വാന്‍ തങ്ങള്‍ ഏഴിമല മുഖ്യാതിഥിയായിരിക്കും. മാഹിന്‍ മന്നാനി പ്രഭാഷണം നടത്തും. പത്തിന് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും.പതിനൊന്നിന് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട് മുഖ്യാതിഥിയായിരിക്കും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 12ന് അല്‍ ഹാജ് അസയിദ് അതാവുള്ള തങ്ങള്‍ എം.എ. ഉദ്യവരം മുഖ്യാതിഥിയായിരിക്കും.. ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 13ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. അന്‍വര്‍ മൊയ്തീന്‍ ഹുദവി പ്രഭാഷണം നടത്തും. 14ന് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ മുഖ്യാതിഥിയായിരിക്കും. അഹമദ് കബീര്‍ ബാഖവി അടിവാട് പ്രഭാഷണം നടത്തും.15ന് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി മുഖ്യാതിഥിയായിരിക്കും.അബ്ദുല്‍ സലാം മുസ്‌ലിയാർ ദേവര്‍ശ്ശോല പ്രഭാഷണം നടത്തും.16 ന് എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈ മുഖ്യാതിഥിയായിരിക്കും. ഇബ്രാഹിം ഖലീല്‍ ഹുദവി പ്രഭാഷണം നടത്തും.17 ന് എ.പി.അബൂബക്കര്‍ മുസല്യാര്‍ കാന്തപുരം മുഖ്യാതിഥിയായിരിക്കും. വഹാബ് നഈമി പ്രഭാഷണം നടത്തും.സമാപന ദിവസമായ 18 ന് രാത്രി നജ്മുമുദ്ദീന്‍ തങ്ങള്‍ ഹൈദ്രോസി അല്‍അമാനി അല്‍ ഖാദിരി മലപ്പുറം മുഖ്യാതിഥിയായിരിക്കും. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. അബ്ദുല്‍ മജീദ് ബാഖവി, സലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍, ജി.എസ്.അബ്ദുല്‍ റഹ്മാന്‍ മദനി തുടങ്ങിയവര്‍ സംബന്ധിക്കും. 19 ന് രാവിലെ പതിനായിരങ്ങള്‍ക്ക് നെയ്‌ച്ചോര്‍ പൊതി നല്‍കുന്നതോടെ ഉറുസ് സമാപിക്കും. ഉറൂസിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് പതിനൊന്ന് ദിവസവും മധുര പാനീയവും തബ്രൂ റൂഖും വിതരണ ചെയ്യും. ഉറൂസിനായി പത്ത് ലക്ഷം പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. സിയാറത്തിനും മതപ്രസംഗം ശ്രവിക്കാനുമായി സ്ത്രീകള്‍ക്ക് പ്രത്യേകസ്ഥലസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിപുലമായ സംവിധാനവും നേര്‍ച്ചകള്‍ സ്വീകരിക്കാന്‍ സംഘാടന സമിതി ഓഫീസില്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.മലയാര ജില്ലകളില്‍ നിന്നും ദക്ഷിണ കുടക് ജില്ലകളികളില്‍ നിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തും.കേരളത്തിന് പുറമേ കര്‍ണാടകയിലെ പ്രമുഖ സാംസ്‌ക്കാരിക രാഷ്ടീയ നേതാക്കളെയും മന്ത്രിമാരേയും ഉറൂസിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഉറൂസ് പ്രമാണിച്ച് നെല്ലിക്കുന്നിൽ നിന്നും ഗള്‍ഫിലും ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലിയെടുക്കുന്നവര്‍ നാട്ടിലെത്തിയിട്ടുണ്ട്. 11 ന് രാത്രി ഒമ്പതിന് മൂന്ന് ദശാബ്ദദത്തിലേറെ മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായി തുടരുന്ന ഹാജി പുന അബ്ദുല്‍ റഹ്മാന്‍ ,ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാമാന്‍ മദനി എന്നിവരെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ആദരിക്കും.
വാര്‍ത്തസമ്മേളനത്തില്‍ ഉറുസ് കമ്മിറ്റി പ്രസിഡന്റ് ഹാജി ബി.എം.കുഞ്ഞാമു തൈവളപ്പ്, ജനറല്‍ സെക്രട്ടറി എന്‍ എ.നെല്ലിക്കുന്ന് എം.എല്‍.എ. ട്രഷറര്‍ എന്‍.എ ഹമീദ് നെല്ലിക്കുന്ന്, കുഞ്ഞാമു കട്ടപ്പണി, അബ്ദു തൈവളപ്പ്, ഹാജി പുന അബ്ദുല്‍ റഹ്മാന്‍, ബി.കെ.ഖാദര്‍, ഹനീഫ് നെല്ലിക്കുന്ന്, ഷാഫി എ നെല്ലിക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.
keywords-nellikkunnu-uroos-wednesday
Post a Comment
0 Comments