മംഗളൂരു:(www.evisionnews.in)മംഗളൂരുവിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് അജ്ഞാത സംഘം തീയിട്ടു.ബുധനാഴ്ച അർധ രാത്രിയാണ് സംഭവം. ഉള്ളാൾ തൊക്കോട്ട് സിറ്റിയിലുള്ള ഓഫീസിന്‍റെ വാതിൽ തകർത്ത് അകത്ത് കയറിയാണ് അക്രമികൾ തീയിട്ടത്. ഓഫീസിലെ പുസ്തകങ്ങളും ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന മതസൗഹർദ റാലി ശനിയാഴ്ച നടക്കാനിരിക്കെയാണ് അക്രമ സംഭവം നടന്നത്. പിണറായി വിജയനെ തടയുമെന്ന് ആർഎസ്എസ് പ്രഖ്യാപിച്ചിരുന്നു.
keywords-mangalore-cpm office-fire
Post a Comment
0 Comments