കരിവെള്ളൂര്‍:(www.evisionnews.in) കരിവെള്ളൂരിൽ നിയന്ത്രണം വിട്ട ടെമ്പോവാന്‍ ബൈക്കിലിടിച്ച് യുവാവ്മരിച്ചു. വെല്‍ഡിംഗ് തൊഴിലാളിയായ ആണൂരിലെ ടി ശബരീഷ് (30) ആണ് മരണപ്പെട്ടത്.കരിവെള്ളൂരിനടുത്തെ ആണൂര്‍ വി വി മന്ദിരത്തിന് സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കാലിക്കടവിലെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ശബരീഷിനെ പയ്യന്നൂരില്‍നിന്നും ബേഡകത്തേക്ക് പോവുകയായിരുന്ന ടെമ്പോവാന്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയിൽ വെച്ച മരണപ്പെടുകയായിരുന്നു.
keywords-karivellur-tempo van-motorbike-accedent-death-shabareesh
keywords-karivellur-tempo van-motorbike-accedent-death-shabareesh
Post a Comment
0 Comments