Type Here to Get Search Results !

Bottom Ad

കാസർകോട് ഗവ.കോളേജ് വജ്ര ജൂബിലി വിളംബര ഘോഷയാത്ര 27 ന്


കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് ഗവ. കോളജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള വിളംബരഘോഷയാത്ര 27 ന് തിങ്കളാഴ്ച്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശിങ്കാരിമേളം, മുത്തുക്കുടകൾ, നാസിക് ബാൻഡ്, കലാ വേഷങ്ങൾ,എന്‍സിസി, എന്‍എസ്എസ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന വിളംബര ഘോഷയാത്ര രണ്ട് മണിക്ക് കോളജ് പരിസരത്ത് നിന്നാരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടിൽ സമാപിക്കും.
'അറുപതാണ്ട് അറുപതു പരിപാടികള്‍' എന്ന ലക്ഷ്യത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കോളജിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഉദ്ഘാടനം സമ്മേളനം, വിദ്യാഭ്യാസ പ്രദര്‍ശനം, സെമിനാറുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സോവനീര്‍ പ്രകാശനം, ആദരിക്കല്‍, പൂർവ്വ വിദ്യാർത്ഥി സംഗമം,തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

കോളജില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്, എം എ മലയാളം, അറബിക് റിസര്‍ച്ച് എന്നീ കോഴ്‌സുകള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടി എ ഖാലിദ്, പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ടി വിനയന്‍, സംഘാടക സമിതി രക്ഷാധികാരി എസ് എ എം ബഷീര്‍, വൈസ് ചെയർമാൻ അഡ്വ. സി എന്‍ ഇബ്രാഹിം, മുൻ ഒ.എസ് എ പ്രസിഡണ്ട് സി എല്‍ ഹമീദ്, വിളംബര ജാഥ കൺവീനർ ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ എന്നിവര്‍ സംബന്ധിച്ചു.



keywords-kasaragod government college-Diamond Jubilee-procession-presmeet

Post a Comment

0 Comments

Top Post Ad

Below Post Ad