Type Here to Get Search Results !

Bottom Ad

ബദിയടുക്ക പി ഡബ്ള്യു ഡി ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ ബഹുജന മാർച്ച് തിങ്കളാഴ്ച്ച


ബദിയടുക്ക:(www.evisionnews.in)ബദിയടുക്ക പി ഡബ്ള്യു ഡി ഓഫിസിലേക്ക് തിങ്കളാഴ്ച്ച  ഡി.വൈ.എഫ്.ഐ  ബഹുജന മാർച്ച് നടത്തും. ചെർക്കള - കല്ലടുക്ക റോഡിന്റെ മെക്കാഡം പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്  ഡി .വൈ .എഫ്.ഐ.ബദിയടുക്ക മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ്  ബഹുജന മാർച്ച് നടത്തുന്നത്.ചെർക്കള - കല്ലടുക്ക റോഡിന് എൽ ഡി എഫ്  സർക്കാർ മെക്കാഡം ടാറിംഗിനായി 30 കൊടി നീക്കിവെച്ചങ്കിലും,പദ്ധതി സ്ഥലം എം എൽ എ യുടെയും പൊതുമരാമത്ത് അധികൃതരുടെയും കാര്യക്ഷമായ ഇടപെടൽ ഇല്ലാത്തതിനാൽ മുടങ്ങിക്കിടക്കുകയാണ്.റോഡിന്റെ ശോചനീയാവസ്ഥ   മൂലം ജനങ്ങൾക്കുണ്ടാകുന്ന ദുരിതം മനസിലാക്കി ടെണ്ടർ അടക്കമുളള നടപടികൾ  വേഗത്തിലാക്കി പദ്ധതി ഉടൻ തന്നെ പൂർത്തീകരിക്കണം. ഡി വൈ എഫ് ഐ നേതാക്കൾ ആവശ്യപ്പെട്ടു.



keywords-badiyadukka-dyfi-pwd office-protest -march

Post a Comment

0 Comments

Top Post Ad

Below Post Ad