Type Here to Get Search Results !

Bottom Ad

കാറിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി


ഹൊസങ്കടി (www.evisionnews.in): വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. മുടിപ്പു കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥി ആനക്കല്ല് കത്രോടിയിലെ ഇമ്രാന്‍ (19) നെയാണ് ഒരു സംഘം തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. പരിക്കേറ്റ ഇമ്രാനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞയറാഴ്ച രാത്രി എട്ടര മണിക്ക് ഗുഹദപടുപ്പില്‍ വെച്ചാണ് സംഭവമെന്ന് പറയുന്നു. ഇമ്രാന്‍ നടന്ന് പോകുന്നതിനിടെ കാര്‍ കുറുകെ നിര്‍ത്തി രണ്ട് പേര്‍ ഇമ്രാനെ പിടിച്ച് ബലമായി കാറിനകത്തേക്ക് വലിച്ചുകയറ്റി. ഇമ്രാന്റെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തിയപ്പോള്‍ സംഘം കാറില്‍ കടന്ന് കളയുകയായിരുന്നു. മൂന്ന് മാസം മുമ്പ് ഇമ്രാന്‍ ഒരു ബൈക്ക് വാങ്ങിയിരുന്നുവത്രെ. ഇതിന്റെ പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചതെന്ന് പറയുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad